Read Time:1 Minute, 4 Second
ബെംഗളൂരു : കർണാടക ആർ.ടി.സി.യുടെ ദസറ സ്പെഷ്യൽ അയൽ ജില്ലകളിലേക്ക് സർവീസ് നടത്തിയത് 500 ബസുകൾ.
യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് ഈ സർവീസുകൾക്ക് ലഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ചിത്രദുർഗ, ഹുബ്ബള്ളി, ശിവമോഗ, വിജയപുര, തുമകൂരു, മൈസൂരു, ഹാസൻ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് 24 വരെയാണ് ബി.എം.ടി.സി.യുടെ സർവീസ്. സാധാരണയായി നഗരത്തിലെ 25 കിലോമീറ്റർ ചുറ്റളവിൽമാത്രം സർവീസ് നടത്താനാണ് ബി.എം.ടി.സിക്ക് അനുമതിയുള്ളത്. എന്നാൽ തിരക്കേറിയ സമയങ്ങളിൽ ദീർഘദൂര സർവീസുകൾ നടത്താൻ നേരത്തേയും കർണാടക ആർ.ടി.സി. ബി.എം.ടി.സി.യുടെ സഹായം തേടിയിട്ടുണ്ട്. അധികസർവീസുകൾ നടത്താൻ ആവശ്യമായ ബസുകൾ കർണാടക ആർ.ടി.സി.ക്കില്ലാത്തതാണ് കാരണം .