Read Time:54 Second
ബെംഗളൂരു: അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ഹെഡ് കോൺസ്റ്റബിളിനെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. ആഞ്ജനേയ 42 ആണ് പിടിയിലായത്.
അടിപിടി കേസിൽ കുറ്റവിമുക്തനാക്കി കോടതിയിൽ റിപ്പോർട്ട് നൽകാമെന്ന് പറഞ്ഞു സാഗർ എന്നയാളിൽ നിന്നുമാണ് ആഞ്ജനേയ കൈക്കൂലി ആവശ്യപ്പെട്ടത്.
സാഗർ ലോകയുക്തയെ വിവരമറിയിക്കുയതും ഇവർ നൽകിയ നോട്ടുകൾ കൈമാറുകയുമാണ് ചെയ്തത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ സ്റ്റേഷനിലെ ഇൻസ്പെക്ടർ ലക്ഷ്മൺ ഗൗഡ , എസ്.ഐ മാരുതി എന്നിവരെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.