Read Time:59 Second
ബെംഗളുരു: കുരുന്നുകളെ അറിവിന്റെ വെളിച്ചത്തിലേക്ക് ഉണർത്തണം എന്ന പ്രാർത്ഥനയോടെ ഇന്ന് വിദ്യാരംഭ ചടങ്ങുകൾ നടക്കും.
ഇന്ന് രാവിലെ 8 ന് കുരുന്നുകൾക്ക് ആദ്യാക്ഷരം പകരാൻ മലയാള മനോരമ സംഘടിപ്പിക്കുന്ന വിദ്യാരംഭം പരിപാടി ചടങ്ങുകൾ ആരംഭിക്കും .
വേദി: ബെംഗളുരു പ്രസ് ക്ലബ് ഓഡിറ്റോറിയം (കബ്ബൺപാർക്കിലെ ഹൈക്കോടതിക്ക് സമീപം)
ഗുരുക്കന്മാർ: ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി അനിത നായർ, ഡെക്കാൻ ഹെറൾഡ് അസോസിയേറ്റ് എഡിറ്റർ എ.വി. എസ് നമ്പൂതിരി.
പ്രവേശന ഫീസോ രജിസ്ട്രേഷൻ ഫീസോ ഇല്ല. ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും.