Read Time:43 Second
കൊച്ചി: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ നടൻ വിനായകൻ അറസ്റ്റില്‍.
എറണാകുളം ടൗണ്‍ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
അറസ്റ്റിന് ശേഷം വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കേസിലാണ് വിനായകൻ സ്റ്റേഷനിലെത്തിയത്.
പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്നാണ് കേസെടുത്തിരിക്കുന്നത്.
കേസെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.