നാദ ഹബ്ബ ദസറ മൈസൂരുവിൽ ഗംഭീരമായി അവസാനിച്ചു

0 0
Read Time:2 Minute, 18 Second

ബെംഗളൂരു: നാദ ഹബ്ബ ദസറ ഗംഭീരമായി സമാപിച്ചു. 10 ദിവസത്തെ ദസറ ആഘോഷങ്ങളുടെ സമാപനമായ ജംബോ സവാരി ഘോഷയാത്രയ്ക്ക് ലക്ഷക്കണക്കിന് ആളുകളാണ് സാക്ഷികളായത്.

ഉച്ചയ്ക്ക് 1.46-ന് മൈസൂരു കൊട്ടാരം വളപ്പിലെ ബലരാമ കവാടത്തിൽ നടന്ന മകര ലഗ്നത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ‘നന്ദിധ്വജ’ത്തിൽ പുഷ്പാർച്ചന നടത്തി വിജയദശമി ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചു.

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, മന്ത്രി ശിവരാജ് തംഗദഗി, മന്ത്രി എച്ച് സി മഹാദേവപ്പ, ഡെപ്യൂട്ടി കമ്മീഷണർ കെ വി രാജേന്ദ്ര, പോലീസ് കമ്മീഷണർ രമേഷ് ബാനോത്ത്, മേയർ ശിവകുമാർ എന്നിവർക്കൊപ്പം മുഖ്യമന്ത്രിയും ഗ്രാൻഡ് ദസറ അവസാനഘട്ട പരിപാടികളിൽ പങ്കെടുത്തു.

10 ദിവസത്തെ ആഘോഷങ്ങൾ ഒക്ടോബർ 15 ന് ആരംഭിച്ച് 24 നാണ് സമാപിച്ചത്. ഘോഷയാത്രയിൽ 49 നിശ്ചലദൃശ്യ പ്ലോട്ടുകളും (ടാബ്ലോക്സുകളും) 91 സാംസ്കാരിക സംഘങ്ങളും പങ്കെടുത്തു.

വിജയദശമി ഘോഷയാത്ര വീക്ഷിക്കുന്നതിനായി കൊട്ടാരവളപ്പിൽ 25,000 ത്തോളം പേർക്ക് ഇരിപ്പിടം ഒരുക്കിയിരുന്നു.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, മുൻ രാജകുടുംബാംഗം യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ, മന്ത്രിമാർ എന്നിവർ വൈകിട്ട് 5.08 ന് ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തി.

ചൊവ്വാഴ്ച നടന്ന ദസറ ഘോഷയാത്രയിൽ ഒമ്പത് ആനകളാണ് പങ്കെടുത്തത്.

മൈസൂർ ദസറയുടെ മറ്റൊരു ആകർഷണമായ ടോർച്ച് ലൈറ്റ് പരേഡ് രാത്രി ഏഴിന് ബന്നിമണ്ടപ് ഗ്രൗണ്ടിൽ നടക്കും. ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും.

 

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts