ബെംഗളൂരു: വ്യാഴാഴ്ച നഗരത്തിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് മത്സരം കണക്കിലെടുത്ത് ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) പാർക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
രാവിലെ 7 മുതൽ രാത്രി 11 വരെയായിരിക്കും നിയന്ത്രണങ്ങൾ.
ക്വീൻസ് റോഡ്, എംജി റോഡ്, രാജ്ഭവൻ റോഡ്, സെൻട്രൽ സ്ട്രീറ്റ്, കബ്ബൺ റോഡ്, സെന്റ് മാർക്ക്സ് റോഡ്, മ്യൂസിയം റോഡ്, കസ്തൂർബ റോഡ്, ഡോ ബി ആർ അംബേദ്കർ റോഡ്, ലാവെല്ലെ റോഡ്, വിട്ടൽ മല്യ റോഡ്, നൃപതുംഗ റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് നിരോധിച്ചിരിക്കുന്നു.
പൊതുജനങ്ങൾക്ക് 1 ശോഭ മാൾ, സഫീന പ്ലാസ, കിംഗ്സ് റോഡ്, യു.ബി സിറ്റി പാർക്കിംഗ് സ്ഥലം, ശിവാജിനഗറിലെ ബിഎംടിസി ബസ് സ്റ്റാൻഡിന്റെ ഒന്നാം നില എന്നിവിടങ്ങളിൽ പണമടച്ച് പാർക്ക് ചെയ്യാം.
കബ്ബൺ റോഡിന്റെ ബിആർവി ജംഗ്ഷനും സ്റ്റേഡിയത്തിന്റെ ജി 7 ഗേറ്റിനു സമീപവും മാത്രമേ ടാക്സികൾക്ക് ആരാധകരെ കയറ്റാനും ഇറക്കാനും കഴിയൂ. അതേസമയം കബ്ബൺ പാർക്ക് മെട്രോ സ്‌റ്റേഷനു സമീപം മുതൽ മാത്രമേ ഓട്ടോകൾ സവാരിക്ക് ലഭ്യമാകുള്ളു