കനകപുര ബെംഗളൂരുവിന്റെ ഭാഗമാകുമെന്ന അഭിപ്രായത്തിൽ ശിവകുമാർ; നടപ്പിലാക്കില്ലന്ന് കുമാരസ്വാമി

0 0
Read Time:2 Minute, 10 Second

ബെംഗളൂരു: കനക്പുര താലൂക്ക് ഭാവിയിൽ രാമനാഗരിയിൽ നിന്നടർന്ന് ബെംഗളൂരു ജില്ലായുടെ ഭാഗമാകുമെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ പ്രസ്താവന പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു.

ഇതോടെ ജനതാദൾ (സെക്കുലർ) സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമിയും തമ്മിലുള്ള വാക്‌പോര് രൂക്ഷമായി.

കനക്പുര താലൂക്കിലെ (നിലവിൽ രാമനഗര ജില്ലയുടെ ഭാഗം) ഗ്രാമങ്ങൾ ബെംഗളൂരുവിൽ ലയിക്കുമെന്നതിനെ കുറിച്ച് ശിവകുമാർ നടത്തിയ പ്രസ്താവനയെ എതിർത്ത് കുമാരസ്വാമി ഉപമുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു.

രാമനഗര ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളിൽ ജനതാദളിന് (സെക്കുലർ) ശക്തമായ അടിത്തറയുണ്ട്.

ശ്രീ കുമാരസ്വാമി ചന്നപട്ടണ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോൾ, ശ്രീ ശിവകുമാർ പ്രതിനിധീകരിക്കുന്നത് കനകപുര നിയമസഭാ മണ്ഡലത്തെയാണ്. രണ്ടും രാമനഗര ജില്ലയിലാണ്.

കനക്പുര സ്വന്തം നിലയിൽ ഇന്നല്ലെങ്കിൽ നാളെ സ്വയം വളരുമെന്നും ഈ മണ്ണിനെ ബംഗ്ലുഉറവിലെ ജനങ്ങൾക്ക് വിൽക്കരുതെന്നുമാണ് കഴിഞ്ഞ ദിവസം ശിവകുമാർ ശിവഹള്ളിയിലെ ഒരു ക്ഷേത്രോത്സവ ചടങ്ങിൽ പ്രസംഗിച്ചത്.

നിങ്ങളുടെ പോക്കറ്റിൽ പണമിട്ട് താരാനോ വീടുകൾ വെച്ചുതരാണോ കഴിയില്ല പക്ഷെ ഈ മണ്ണിന്റെ വില പത്തിരട്ടിയാക്കാൻ കഴിയുമെന്നും ശിവകുമാർ പറഞ്ഞു.

ഇതിനെ തുടർന്നാണ് കനക്പുര രാമനാഗരിയിൽ തന്നെ തുടരുമെന്ന് കുമാരസ്വാമി പ്രതികരിച്ചത്.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts