ബെംഗളൂരു: യുവതിയുടെ രണ്ട് മോട്ടോർ ബൈക്കുകൾ കത്തിച്ച സംഭവത്തിൽ ഒരാളെ സിറ്റി പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
ഇയാൾക്കും ഇയാളുടെ വളർത്തുനായയ്ക്കുമെതിരെ പരാതി നൽകിയത്തിൽ പ്രതികാരമായാണ് യുവാവാവ് യുവതിയുടെ ബൈക്കുകൾ കത്തിച്ചത്.
പുഷ്പ എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബൈക്കുകളാണ് കോതനൂർ സ്വദേശി നഞ്ചുണ്ട ബാബു കത്തിച്ചത്.
ഒക്‌ടോബർ 23നായിരുന്നു സംഭവം. പുഷ്പയുടെ പരാതിയിൽ കോതനൂർ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നഞ്ചുണ്ട ബാബുവിന്റെ വളർത്തുനായ കടിച്ചുവെന്ന് ആരോപിച്ച് പുഷ്പ നേരത്തെ പരാതി നൽകിയിരുന്നു.
തന്റെ നായയ്‌ക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് നഞ്ചുണ്ട ബാബു യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.
നായ കടിച്ചതിനെ തുടർന്ന് ചികിത്സയ്ക്ക് പണം ചിലവഴിച്ചെന്ന് പറഞ്ഞ് യുവതി ബാബുവിന് ചിട്ടി തുക നൽകിയില്ല.
തീപിടിത്തത്തിൽ ബൈക്കുകൾ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ നഞ്ചുണ്ട ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തുവരികയുമാണ്.