Read Time:57 Second
ബെംഗളൂരു: മൈസൂരു ദസറ ജംബോ സവാരിക്ക് പങ്കെടുത്ത ആനകൾക്ക് രാജകീയ യാത്രയയപ്പ് നൽകി.
അമ്പാവിലാസ് കൊട്ടാരത്തിൽ പൂജകൾക്ക്ശേഷമാണ് ആനകളെയും പാപ്പാന്മാരെയും സഹായികളെയും കലക്ടർ ഡോ . കെ വി രാജേന്ദ്രയുടെ നേതൃത്വത്തിൽ യാത്രയാക്കിയത് .
വനംവകുപ്പിന്റെ നേതൃത്വത്തിൽ പാപ്പാന്മാർക്ക് പാരിതോഷികവും നൽകി .
കഴിഞ്ഞ ദിവസം പാപ്പാന്മാർക്കും കുടുംബങ്ങൾക്കുമായി കർണാടക ടൂറിസം വികസന കോർപറേഷൻ (കെ എസ് ടി ഡി സി ) അമ്പാരി ഡബിൾ ഡെക്കർ ബസിൽ മൈസൂരു നഗരകാഴ്ചകൾ കാണാൻ അവസരം ഒരുക്കിയിരുന്നു .
കുടകിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് ലോറിയിലാണ് ആനകളെ കൊണ്ടുപോയത്