Read Time:1 Minute, 12 Second
മഹാത്മാഗാന്ധിയുടെ ജീവിതപാഠം ഉൾക്കൊണ്ടുകൊണ്ട് പുതുതലമുറ സംരംഭകർ വ്യാപാരത്തിന്റെ നൈതികത സ്വായത്തമാക്കണമെന്നു രാഷ്ട്രപതി ദ്രൗപതി മുർമു .
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂർ (ഐഐഎംബി ) സുവർണജൂബിലി വാരാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു .
മഹാദ്മഗാന്ധി നാഷണൽ എക്സലൻസ് പ്രോഗ്രാമിലൂടെ യുവാക്കൾക്ക് തൊഴിൽ നൈപുണ്യ വികസനത്തിനും പബ്ലിക് പോളിസി ഗവേഷണത്തിനുമായി ഐഐഎംബി നൽകിയ സംഭാവനകൾ പ്രശംസനീയമാണെന്നും രാഷ്‌ട്രപതി പറഞ്ഞു .
സെന്റർ ഫോർ എന്റർപ്രാണേരിയൽ ലേർണിംഗിലെ വനിതാ സംരംഭകരുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തി .
4 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി സെമിനാറുകൾ , വാക്കത്തോണുകൾ , ഡ്യൂക്യൂമെന്ററി പ്രെകാശനം തുടങ്ങിയവയും നടക്കും