Read Time:1 Minute, 18 Second
ബെംഗളൂരു: ലക്കസാന്ദ്ര – ലാങ്‌ഫോർഡ് മെട്രോ തുരങ്കപാത നിർമാണം പൂർത്തിയായി
നമ്മ മെട്രോ കല്ലെനാഗ്രാഹര – നാഗവാര പാതയിലെ ലക്കസാന്ദ്ര മുതൽ ലാങ്‌ഫോർഡ് വരെയുള്ള തുരങ്കപാത നിർമാണം പൂർത്തിയായി . കടുപ്പമേറിയ പാറകൾ ഉള്ള 718 മീറ്റർ നീളം വരുന്ന ഈ പാത 100 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത് .
തുരങ്ക നിർമാണ യന്ത്രങ്ങൾ (ടിബിഎം ) തുടർച്ചയായി തകരാറിലാകുന്നതും പ്രേതിസന്ധി ആയിരുന്നു . ബെന്നാർഘട്ട റോഡിലെ കല്ലെന അഗ്രഹാര മുതൽ ഔട്ടർ റിങ് റോഡിലെ നാഗവാര മാന്യത ടെക് പാർക്ക് വരെ 21.25 കിലോമീറ്റർ ദൂരമാണ് പാതയ്ക്കുള്ളത് . ഇതിൽ ഡയറി സർക്കിൾ മുതൽ നാഗവാര വരെ 13.5 കിലോമീറ്റർ തുരങ്കപാതയാണ് . മെട്രോയിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കപാതയും ഇതാണ് .
പാതയുടെ നിർമാണം 2025 ജൂണോടുകൂടി പൂർത്തിയാകുമെന്നാണ് പ്രേതീക്ഷിക്കുന്നത്.