ബെംഗളൂരു: കബഡി താരം ധനലക്ഷ്മി (25) നെലമംഗലയിലെ ആദർശ് നഗറിലെ വസതിയിൽ ആത്മഹത്യ ചെയ്തു.
മൂന്ന് തവണ രാജ്യാന്തര തലത്തിൽ കബഡി മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച ധനലക്ഷ്മിയെ മൈസൂരിൽ ദസറ ആഘോഷത്തിനിടെയാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ധനലക്ഷ്മി ആത്മഹത്യ ചെയ്ത കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
സംസ്ഥാന, ദേശീയ തലങ്ങളിൽ നിരവധി കബഡി ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുള്ള ധനലക്ഷ്മി ബുധനാഴ്ച ഉച്ചയോടെയാണ് തൂങ്ങിമരിച്ചത്.
ധനലക്ഷ്മി ആത്മഹത്യാ ചെയ്ത സമയം പിതാവ് വീട്ടിൽ ഉണ്ടായിരുന്നു.
ഹാസൻ സ്വദേശിയായ ധനലക്ഷ്മിയുടെ കുടുംബം ബംഗളൂരുവിലേക്ക് താമസം മാറിയെത്തിയവരാണ്.
അവിടെ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം (എംസിഎ) പഠിച്ച ധനലക്ഷ്മി കടുഗോഡിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി അരിശിനകുണ്ടെയിലെ ആദർശ് നഗറിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ധനലക്ഷ്മി.
നെലമംഗല ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.