ബെംഗളൂരു: ബിഎംടിസി ബസുകൾ തുടർച്ചയായി തകരാറിലായി വഴിയിൽ കിടക്കുന്ന സംഭവങ്ങൾ വർധിക്കുന്നു .
ട്രാഫിക് പോലീസിന്റെ സമൂഹമാധ്യമ പേജുകളിൽ ബസുകൾ തകരാറിലായി ഗതാഗത തടസമുണ്ടാകുന്ന ചിത്രങ്ങൾ വർധിച്ചതോടെ പരിഹാരം കാണണം എന്ന ആവശ്യവുമായി യാത്രക്കാർ .
പൊതുഗതാഗത സംവിധാനത്തിലേക്ക് യാത്രക്കാരെ ആകർഷിക്കാൻ കൂടുതൽ മെട്രോ ഫീഡർ ബസുകൾ ഉൾപ്പെടെ ബിഎംടിസി ഏർപെടുത്തിയപ്പോളാണ് ബസുകൾ പാതിവഴിയിൽ പണിമുടക്കുന്നത് .
തിരക്കേറിയ റോഡിൽ ബസുകൾ തകരാറിലാക്കുന്നതോടെ ഗതാഗതക്കുരുക്കും പതിവാകുകയാണ് .
അറ്റകുറ്റപണികൾ നടത്തുന്നതിൽ വരുന്ന വീഴ്ചയാണ് പുതിയ ബസുകൾ ഉൾപ്പെടെ വഴിയിൽ കിടക്കുന്നതിനു കാരണമാകുന്നത് .
ശക്തി പദ്ധതി പ്രകാരം സൗജന്യ യാത്ര അനുവദിച്ചതിലൂടെ ബിഎംടിസി ബസുകളെ ആശ്രെയിക്കുന്ന സ്ത്രീ യാത്രക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട് സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ബിഎംടിസി യിൽ സ്പെയര്പാര്ട്സ് ഉൾപ്പെടെ വാങ്ങുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു