Read Time:50 Second
ബെംഗളൂരു : കാടുഗോടിയിൽ പരസ്യമായി ആടിനെ കശാപ്പുചെയ്ത മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു .
സീഗേഹള്ളി സ്വദേശികളായ ബാബു , മുനികൃഷ്ണ , മുനിസ്വാമി എന്നിവർക്കെതിരെയാണ് കാടുഗൊഡി പോലീസ് കേസെടുത്തത് .
ദസറ ആഘോഷത്തിന്റെ ഭാഗമായി സമീപത്തെ ക്ഷേത്രത്തിൽ എത്തിച്ച ആടിനെയാണ് ആളുകൾ നോക്കിനിൽക്കുന്ന സമയത് അറുത്തത് .
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രെചരിച്ചതോടെയാണ് മൃഗങ്ങളോടുള്ള ക്രൂരത ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തത്