Read Time:1 Minute, 11 Second
ബെംഗളൂരു: എഞ്ചിനീയറിംഗ് പരീക്ഷയില്‍ രണ്ട് തവണ പരാജയപ്പെട്ടതിന്റെ മനോവിഷമത്തില്‍ ഇരുപതുകാരി ആത്മഹത്യ ചെയ്തു.
തുംകൂരു ജില്ലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. മൂന്നാം വര്‍ഷത്തിലേക്ക് കടക്കാനുള്ള പരീക്ഷയിലാണ് വിദ്യാര്‍ത്ഥിനി പരാജയപ്പെട്ടത്.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റല്‍ മുറിയില്‍ ആണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടി രണ്ടാം തവണയും പരീക്ഷയെഴുത്തിയിരുന്നു.
എന്നാല്‍, രണ്ടാം ശ്രമത്തിലും മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെട്ടതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമായത്.
ഹോസ്റ്റലില്‍ കൂടെ താമസിച്ചിരുന്ന മറ്റ് പെണ്‍കുട്ടികളാണ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.