അശ്ലീലമോ പ്രകോപനപരമോ ആയ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് തെറ്റല്ല, ഷെയര്‍ ചെയ്താൽ കുറ്റം; അലഹാബാദ് ഹൈക്കോടതി

0 0
Read Time:1 Minute, 54 Second

അലഹാബാദ്: ഫെയ്‌സ്ബുക്കിലോ എക്‌സിലോ അശ്ലീലമോ പ്രകോപനപരമോ ആയ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി.

എന്നാല്‍ ഇവ ഷെയര്‍ ചെയ്യുന്നത് വിവര സാങ്കേതിക നിയമത്തിലെ 67 വകുപ്പു പ്രകാരം കുറ്റകരമാണെന്ന് കോടതി പറഞ്ഞു.

പോസ്റ്റ് ഷെയര്‍ ചെയ്യുന്നതോ റിട്വീറ്റ് ചെയ്യുന്നതോ നിയമത്തില്‍ പറയുന്ന, പ്രചരിപ്പിക്കലില്‍ ഉള്‍പ്പെടും. ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

എന്നാല്‍ കുറ്റകരമായ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് പ്രചരിപ്പിക്കല്‍ എന്നതിന്റെ നിര്‍വചനത്തില്‍ വരില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രകോപനപരമായ പോസ്റ്റ് ലൈക്ക് ചെയ്തതിന് പോലീസ് കേസെടുത്തതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കുമാര്‍ സിങ് ദേശ്വാളിന്റെ ഉത്തരവ്.

സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കുംവിധമുള്ള പോസ്റ്റില്‍ ഹര്‍ജിക്കാരന്‍ ലൈക്ക് ചെയ്‌തെന്നാണ് പോലീസ് ഉന്നയിച്ച വാദം.

ഐടി ആക്ട് 67ാം വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ വകുപ്പ് അശ്ലീല ഉള്ളടക്കം സംബന്ധിച്ചാണെന്നും പ്രകോപനപരമായ ഉള്ളടക്കം ഇതിന്റെ പരിധിയില്‍ വരില്ലെന്നും കോടതി പറഞ്ഞു.

അശ്ലീല ഉള്ളടക്കം ലൈക്ക് ചെയ്താല്‍ പോലും ഈ വകുപ്പു പ്രകാരം കേസ് നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts