Read Time:1 Minute, 0 Second
ബെംഗളുരു: നഗരത്തില്‍ നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസില്‍ യാത്രക്കാരൻ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതായി പരാതി.
സംഭവത്തില്‍ മംഗളൂരു സ്വദേശി കെ.ഉദയയെ(40) പോലീസ് അറസ്റ്റ് ചെയ്തു.
യാത്രക്കാരൻ ഉപദ്രവിക്കുന്നുവെന്ന് കുട്ടി മറ്റു യാത്രക്കാരോട് പറയുകയായിരുന്നു.
യാത്രക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ബസ് പുത്തൂര്‍ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
ഉദയയെ കസ്റ്റഡിലെടുത്ത പുത്തൂര്‍ വനിത പോലീസ് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.