നീണ്ട 8 വർഷങ്ങൾക്ക് ശേഷം, ബെംഗളൂരുവിൽ ഒ.ആർ.ആർ അണ്ടർപാസിന്റെ പണികൾ ആരംഭിച്ചു

0 0
Read Time:1 Minute, 42 Second

ബെംഗളൂരു: എട്ട് വർഷത്തിന് ശേഷം, ഔട്ടർ റിംഗ് റോഡിലെ നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ജംഗ്ഷനിൽ (കണ്ടീരവ സ്റ്റുഡിയോ ജംഗ്ഷൻ എന്ന് അറിയപ്പെടുന്നു) അടിപ്പാതയുടെ രണ്ടാം പകുതിയുടെ നിർമ്മാണം ബിഡിഎ ആരംഭിച്ചു.

പീനിയ ഭാഗത്തേക്കുള്ള അണ്ടർപാസിന്റെ ഒരു പകുതി വർഷങ്ങൾക്ക് മുമ്പ് തന്നെ പൂർത്തിയാക്കിയിരുന്നുവെങ്കിലും, ഭൂമി ഏറ്റെടുക്കൽ പ്രശ്‌നം കാരണം അണ്ടർപാസ് ഉപയോഗിക്കാനായിരുന്നില്ല.

രാജാജിനഗർ, നന്ദിനി ലേഔട്ട്, മഹാലക്ഷ്മി ലേഔട്ട്, കുറുബുറഹള്ളി എന്നിവിടങ്ങളിലെ നിവാസികൾക്ക് അടിപ്പാതയുടെ പൂർത്തീകരണം വലിയ ആശ്വാസമാകും.

രണ്ട് ദിവസം മുമ്പ് പൊളിക്കൽ ആരംഭിച്ചു. ഭൂമി ഏറ്റെടുക്കൽ പ്രശ്‌നത്തെ തുടർന്ന് പദ്ധതി നിലച്ചിരുന്നു.

നഷ്‌ടപരിഹാര പ്രശ്‌നങ്ങൾ ഒടുവിൽ പരിഹരിച്ചു, അടിപ്പാതയും സർവീസ് റോഡുകളും നിർമ്മിക്കുന്നതിനായി അവിടെയുള്ള 31 കെട്ടിടങ്ങൾ പൊളിക്കുകയാണിപ്പോൾ. പണികൾക്കായി ഗതാഗതം വഴിതിരിച്ചുവിടൽ ഘട്ടം ഘട്ടമായി എടുക്കേണ്ടിവരും.

ആറുമാസത്തിനകം പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് എന്നും ഉദ്യോഗസ്ഥർ അഭിപ്രായപെട്ടു.

 

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts