0
0
Read Time:1 Minute, 3 Second
ബെംഗളൂരു : കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതിയെ പോലീസ് വെടിവെച്ചുവീഴ്ത്തി പിടികൂടി.
കുപ്രസിദ്ധ ഗുണ്ട ഷെയ്ഖ് നാംദാർ ഹുസൈനെയാണ് ഹൊസൂർ പോലീസ് കാലിൽ വെടിവെച്ച് പിടികൂടിയത്.
കർണാടകം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ വിവിധകേസുകളിൽ പ്രതിയാണ് ഷെയ്ഖ് നാംദാർ ഹുസൈൻ.
വധശ്രമക്കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ ശനിയാഴ്ച പിടികൂടിയത്.
ഞായറാഴ്ച രാവിലെ ബാഗലൂർ റോഡിലെത്തിച്ച് തെളിവെടുപ്പ് നടക്കുമ്പോഴാണ് പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.
ഇതോടെ പോലീസ് ഇയാളുടെ മുട്ടിന് താഴെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.