കഴിഞ്ഞ ദിവസം നടൻ ഷൈൻ ടോം ചാക്കോ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.
മുഖം മറച്ച് നിൽക്കുന്ന ഒരു പെൺകുട്ടിയുടെ കൂടെ നിക്കുന്ന ഫോട്ടോയാണ് നടൻ യാതൊരു തലക്കെട്ടും ഇല്ലാതെ പങ്കുവച്ചത്.
ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയുടെ കൂടെയുള്ള പെണ്‍ക്കുട്ടിയെ അന്വേഷിച്ച് ഇറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
നിമിഷ നേരം കൊണ്ട് തന്നെ ചിത്രം വൈറലായി.
മലയാള സിനിമയിലെ യുവതാരങ്ങള്‍ എടുത്ത് പരിശോധിച്ചാൽ ഏറ്റവും മുൻ നിരയിൽ തന്നെ ഷൈൻ ടോം ചാക്കോ ഉണ്ട്.
വ്യത്യസ്തമായ കഥാപാത്രം കൊണ്ട് മലയാളി മനസ്സിൽ ഇടം പിടിച്ച താരമാണ് ഷൈൻ ടോം.
സംവിധായകൻ കമലിന്റെ കൂടെ സംവിധാന സഹായിയായി തുടങ്ങി പിന്നീട് സിനിമയിൽ ചുവടുറപ്പിച്ച താരമാണ് ഷൈൻ.
അഭിനയത്തോടുള്ള താരത്തിന്റെ മോഹം മികച്ച കഥാപാത്രങ്ങളിലേക്ക് എത്തിച്ചു.
താരത്തിന്റെ അഭിമുഖങ്ങളിലൂടെയും ഷൈൻ പ്രേക്ഷകരുടെ സ്നേഹവും ഏറെ നേടാറുണ്ട്.
സിനിമയിൽ സജീവമെന്നത് പോലെ സോഷ്യൽമീഡിയയിലും സജീവമാണ് താരം.
ഒരു യുവതിയുടെ കൂടെയുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ആരാണ് ഈ ദേവത എന്നാണ് ആരാധകർ ചോദിക്കുന്നത്.
പെൺകുട്ടി വെളുത്ത നിറത്തിലുള്ള ടീഷർട്ട് ധരിച്ച് മുടി അഴിച്ചിട്ട് സൺ ഗ്ലാസും ധരിച്ച് ഷൈനിനോട് ചേർന്നാണ് നിൽക്കുന്നത്.