അര്‍ജന്റൈന്‍ താരത്തിന് ചരിത്രനേട്ടം; ലയണല്‍ മെസി എട്ടാം ബാലൺ ദ്യോര്‍ പുരസ്കാരം സ്വന്തമാക്കി

0 0
Read Time:1 Minute, 15 Second

ഫുട്ബോളിലെ ഏറ്റവും വലിയ പുരസ്കാരമായി കണക്കാക്കപ്പെടുന്ന ബാലൺ ഡി ഓർ പുരസ്കാര സ്വന്തമാക്കി ലയണല്‍ മെസി.

ഇതോടെ ബാല്യണ്‍ ദ്യോര്‍ പുരസ്കാര നേട്ടത്തില്‍ ചരിത്രനേട്ടമെഴുതി അര്‍ജന്‍റൈന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസി.

കരിയറിലെ എട്ടാമത്തെ ബാല്യണ്‍ ദ്യോര്‍ പുരസ്കാരമാണ് മെസി സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിനെ മറികടന്നാണ് മെസ്സി വീണ്ടും പുരസ്കാരം നേടിയത്.

സ്‌പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം.

ബാഴ്‌സലോണയിലെയും സ്‌പെയിനിലെയും മികച്ച പ്രകടനം ഐതാനയെ നേട്ടത്തിലെത്തിച്ചു. ഫ്രാൻസിന്റെ കരീം ബെൻസിമയായിരുന്നു കഴിഞ്ഞവർഷം ബാലൺദ്യോർ പുരസ്കാര ജേതാവ്.

നേരത്തെ 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലായിരുന്നു മെസിയുടെ പുരസ്‌കാര നേട്ടം.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts