ബെംഗളൂരു: ബല്ലാരി റോഡിലെ ഫീനിക്സ് മാൾ ഓഫ് ഏഷ്യ തുറന്നത് ഞായറാഴ്ച വൈകുന്നേരത്തെ ഗതാഗതക്കുരുക്കിന് കാരണമായി, എയർപോർട്ട് റോഡിലൂടെയുള്ള യാത്രക്കാരും പ്രദേശവാസികളും ഒരു മണിക്കൂറിലേറെ കുടുങ്ങി.
ഈ ട്രാഫിക് ആവർത്തിച്ചുള്ള വാരാന്ത്യങ്ങളിൽ സ്ഥിരമായി മാറുമോ എന്ന ആശങ്ക ജങ്ങൾക്കിടയിൽ വർധിക്കുന്നുണ്ട്.
ശബരീനഗറിലെ GKVK കാമ്പസിനു സമീപം സ്ഥിതി ചെയ്യുന്ന മാൾ ഒക്ടോബർ 28 ന് പ്രവർത്തനം ആരംഭിച്ചത്. ഇത് വാരാന്ത്യത്തിൽ വൻ ജനക്കൂട്ടത്തെ ആകർഷിക്കുകയും ചെയ്തു.
ഇത് മാളിന്റെ പ്രവേശന കവാടവുമായി ബന്ധിപ്പിക്കുന്ന സർവീസ് റോഡിൽ പൂർണ്ണമായി നിശ്ചലമാക്കി.
നിരവധി യാത്രക്കാർ പരിസരത്ത് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും മണിക്കൂറുകളോളം കാലതാമസം നേരിടുന്നതായാണ് റിപ്പോർട്ട്.
ഹെബ്ബാലിൽ നിന്ന് മാളിലേക്കുള്ള 2.5 കിലോമീറ്റർ ദൂരം പിന്നിടാൻ തന്റെ കുടുംബത്തിന് ഒന്നര മണിക്കൂർ സമയമെടുത്തെന്നും ഒടുവിൽ രാത്രി 8 മണിക്ക് എത്തിയെന്നും മല്ലേശ്വരത്ത് നിന്നുള്ള പ്രതേശവാസി പറഞ്ഞു.
“മാൾ സന്ദർശകരെ മാറ്റിനിർത്തിയാൽ, കൊടിഗെഹള്ളി, സഹകർനഗർ, ഹെബ്ബാൾ എന്നിവിടങ്ങളിലെ താമസക്കാരെ സർവീസ് റോഡിലെ തടസ്സം ബാധിച്ചു.
സർവീസ് റോഡിൽ മാളിന്റെ പ്രവേശന, എക്സിറ്റ് പോയിന്റുകൾ ഉണ്ട്. ഇത് ഗതാഗത സ്ഥിതി കൂടുതൽ വഷളാക്കുന്ന തായും വാരാന്ത്യത്തിൽ 50,000 മുതൽ 60,000 വരെ ആളുകൾ എത്തുമെന്ന് മാൾ അധികൃതർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അവർക്ക് 3,400 വാഹനങ്ങൾ മാത്രമേ പാർക്ക് ചെയ്യാനുള്ളൂ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വലിയ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ സർവീസ് റോഡിന്റെ ശേഷി കുറവാണെന്ന് ഒരു മുതിർന്ന ട്രാഫിക് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.