ബെംഗളൂരു: മെഡിക്കൽ സീറ്റിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ പ്രതിയെ സഞ്ജയ് നഗർ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ രത് ഗൗഡയാണ് അറസ്റ്റിലായത്.
സഞ്ജയ നഗറിലെ ന്യൂ ബിഐഎൽ റോഡിൽ നെക്സസ് എഡു എന്ന പേരിൽ ഓഫീസ് തുറന്ന പ്രതി, സിഐടിയിൽ മാർക്ക് കുറഞ്ഞ വിദ്യാർത്ഥികളുടെ മെഡിക്കൽ വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവരുടെയും രക്ഷിതാക്കളുടെയും വിവരങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുകയായിരുന്നു.
തുടർന്ന് അവരുമായി ബന്ധപ്പെടുകയും വിവിധ മെഡിക്കൽ കോളേജുകളിൽ ഒഴിവുള്ള സീറ്റുകൾ കുറഞ്ഞ ചെലവിൽ നൽകാമെന്നും പറഞ്ഞു.
അതുപോലെ തിമ്മഗൗഡയുടെ മകന് കേരളത്തിലെ മെഡിക്കൽ കോളേജിൽ സീറ്റ് നൽകാമെന്ന് വിശ്വസിപ്പിച്ച പ്രതി 12 ലക്ഷം ഫീസ് ആവശ്യപ്പെടുകയും ചെയ്തു.
സീറ്റ് നൽകാതെ വന്നതോടെ ഓഫീസിലെത്തി പരിശോധിച്ചപ്പോൾ പൂട്ടിക്കിടക്കുന്നതായും 8-10 പേരെ കബളിപ്പിച്ചതായും കണ്ടെത്തി.
തുടർന്ന് തിമ്മഗൗഡ സഞ്ജയ്നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
സംഭവത്തിൽ പ്രതിയെ ഹൈദരാബാദിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.
62 ലക്ഷം രൂപയാണ് പിടിയിലായവർ തട്ടിയെടുത്തത്.
ഇതിൽ 47.80 ലക്ഷം പിടിച്ചെടുത്തതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദൻ പറഞ്ഞു.