Read Time:42 Second
മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി.
സീരിയൽ താരം ഡോ. പ്രിയ(35) അന്തരിച്ചു. നടൻ കിഷോർ സത്യയാണ് പ്രിയയുടെ മരണ വാർത്ത പങ്കുവെച്ചത്.
എട്ടുമാസം ഗർഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയതാണെന്നും അവിടെ വെച്ച് ഹൃദയസ്തംഭനമുണ്ടായെന്നും കിഷോർ ഫെയ്സ്ബുക്കിൽ കുറിച്ചു.
കുഞ്ഞ് ഐ.സി.യുവിൽ ആണെന്നും താരം അറിയിച്ചു.