തമിഴ്നാടിനു ഇനി ജലം നൽകാനാവില്ല : ഉപമുഖ്യമന്ത്രി ഡികെ

0 0
Read Time:1 Minute, 10 Second

ബെംഗളൂരു : തമിഴ്നാടിനു കാവേരിയിൽനിന്നു അധിക ജലം നൽകാനാവില്ലെന്നു ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു .

ഇന്നുമുതൽ 15 ദിവസത്തേക്ക് 2600 ഘനയടി ജലം വിട്ടുനൽകാൻ കാവേരി ജല മാനേജ്മെന്റ് അതോറിറ്റി കര്ണാടകയോട് നിർദ്ദേശിച്ചതിനു പിന്നാലെയാണ് പ്രേതികരണം .

കെ ആർ എസ് അണക്കെട്ടിലെ ജലനിരപ്പ് തമിഴ്നാടിനു ജലം വിട്ടുനൽകാൻ പ്രാപ്തമല്ല .

മഴയുടെ ലഭ്യത കുറഞ്ഞത് വൻ തിരിച്ചടിയായി . അതോറിറ്റി തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു .

13000 ഘനയടി ജലം പ്രതിദിനം നൽകണമെന്നാണ് കഴിഞ്ഞ ദിവസം തമിഴ്നാട് ആവശ്യപ്പെട്ടത് .

എന്നാൽ മഴ ലഭിക്കാത്തതിനെ തുടർന്ന് 216 താലൂക്കുകൾ വരൾച്ച ബാധിതമായി പ്രെഖ്യാപിച്ചെന്ന കർണാടകയുടെ വാദം കണക്കിലെടുത്താണ് ജലത്തിന്റെ അളവ് കുറച്ചത്

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts