ബെംഗളൂരു : കോലാർ ജില്ലയിലെ പേച്ചമനഹള്ളി ലേഔട്ടിൽ 17 വയസ്സുള്ള കൗമാരക്കാരൻ വെട്ടേറ്റു മരിച്ചു. ഒന്നാം വർഷ പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് (പിയുസി) വിദ്യാർത്ഥിയായ കാർത്തിക് സിംഗ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി സർക്കാർ സ്‌കൂൾ വളപ്പിൽ വെച്ച് നഗ്നനാക്കി മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പഴയ വൈരാഗ്യത്തെ തുടർന്ന് ഒരേ പ്രായത്തിലുള്ള ആറംഗ കൗമാരക്കാരാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് ആണ് സംശയം
കൊലപാതകത്തെ തുടർന്ന് കേസ് അന്വേഷിക്കാൻ കോലാർ സിറ്റി പോലീസ് സ്ഥലത്തെത്തി. മുഖ്യപ്രതികളിൽ ഒരാളായ ഷൈൻ എന്ന ദിലീപ് മുരുകൻ എന്ന കുട്ടി പോലീസ് ഉദ്യോഗസ്ഥന്റെ മകനാണെന്ന് പറയപ്പെടുന്നുത്. കൊല്ലപ്പെട്ട കാർത്തിക്കിനെ പ്രതികൾ മർദിച്ചതിന്റെ വീഡിയോകൾ കൊലപാതകത്തിന് ശേഷം പുറത്തുവന്നിട്ടുണ്ട്. പിറന്നാൾ പാർട്ടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ദിലീപ് കാർത്തിക്കിനെ മർദിക്കുന്നതും ക്യാമറയിൽ ഊരിയിടാൻ നിർബന്ധിക്കുന്നതും മുൻകാലങ്ങളിൽ നിന്നുള്ള വീഡിയോകളിൽ കാണാം.
ആക്രമണത്തെ തുടർന്ന് ദിലീപിനെ കോലാർ ടൗൺ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്യുകയും പോലീസ് ഉദ്യോഗസ്ഥന്റെ മകനായതിനാൽ തിരിച്ചയക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി കാർത്തിക്കിനെ കാണാൻ വിളിച്ച ദിലീപ് അവിടെയെത്തിയപ്പോൾ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കോലാർ ടൗൺ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണ്.