സ്വിറ്റ്സര്‍ലാൻഡില്‍ അവധി ആഘോഷമാക്കി സംഗീത സംവിധായകൻ ഗോപി സുന്ദര്‍.
കൂടെ മയോനി എന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ട് സ്വന്തമായുള്ള പ്രിയ നായരും ഉണ്ട്.
കഴിഞ്ഞ ദിവസം ഈ യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളും ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു.
അമൃതയുമായി പിരിഞ്ഞ ഗോപി മറ്റൊരു പ്രണയം കണ്ടെത്തിയോ എന്ന ചോദ്യങ്ങള്‍ക്കിടയിലാണ് പുതിയ വിശേഷം.
ഗോപിക്ക് പ്രിയ ജന്മദിനം ആശംസിച്ച ഒരു ചിത്രം പുറത്തുവന്നത് മുതല്‍ ഇവര്‍ രണ്ടുപേരും സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാ വിഷയമാണ്.
ആ സമയത്താണ് ഗോപിയും അമൃതയും അണ്‍ഫോളോ ചെയ്ത വാര്‍ത്തയും ഉടലെടുത്തത്.
പിന്നീട് അവര്‍ പരസ്പരം ഫോളോ ചെയ്തെങ്കിലും, കൂടുതല്‍ ചിത്രങ്ങളോ വിശേഷങ്ങളോ ഒന്നും പുറത്തുവന്നില്ല.
ഗോപിയുടെ പുതിയ വെക്കേഷൻ ചിത്രങ്ങള്‍ക്ക് താഴെ തീരെ മയമില്ലാതെ ആരാധകരും എത്തിയിട്ടുണ്ട്.
ആ ചിത്രം മയോനി എന്ന പ്രിയ നായര്‍ അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ ഷെയര്‍ ചെയ്തിരുന്നു.