ദുൽഖർ സൽമാൻ നായകനായ സീതാ രാമം എന്ന സിനിമയിലൂടെ മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മൃണാൾ ഠാക്കൂർ.
സീത രാമത്തിലൂടെ തെലുങ്കിലേക്കുള്ള മൃണാലിന്റെ എൻട്രി. ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന നായികയായി മാറാൻ മൃണാളിന് സാധിച്ചു.
നിലവിൽ ബോളിവുഡിലും ടോളിവുഡിലുമായി കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം.
അതിനിടെയാണ് ഇപ്പോൾ മൃണാൾ വിവാഹത്തിന് ഒരുങ്ങുകയാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുകയാണ്.
തെലുങ്കിലെ പ്രമുഖ നടനുമായി നടി പ്രണയത്തിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇല്ലെങ്കിലും, ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഉടൻ ഉണ്ടായേക്കും എന്നാണ് പറയുന്നത്.
റിപ്പോർട്ട് പുറത്തുവന്നതോടെ ആരാണ് മൃണാളിന്റെ കാമുകനെന്ന ചോദ്യവുമായി എത്തുകയാണ് ആരാധകർ.
എന്നാൽ വാർത്തയിൽ പ്രതികരിക്കാൻ മൃണാൾ ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം, അടുത്തിടെ നിർമ്മാതാവ് അല്ലു അരവിന്ദ് മൃണാൾ താക്കൂറിന്റെ വിവാഹത്തെക്കുറിച്ച് പരോക്ഷമായ സൂചന നൽകി ഒരു അവാർഡ് വേദിയിൽ സംസാരിച്ചിരുന്നു.
മിനിസ്ക്രീനിലൂടെയാണ് മൃണാൾ കരിയർ ആരംഭിക്കുന്നത്. 2012ൽ മുജ്സെ കുച്ച് കെഹ്തി യേ ഖമോഷിയാൻ എന്ന സീരിയലിലൂടെ ആയിരുന്നു അരങ്ങേറ്റം.
പിന്നീട് മറാത്തി ചിത്രങ്ങളിലൂടെ സിനിമയിലേക്കും എത്തി. എന്നാൽ 2018ൽ ലവ് സോണിയ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചതോടെയാണ് കൂടുതൽ അവസരങ്ങൾ മൃണാലിനെ തേടി എത്തുന്നത്.