ബെംഗളൂരു: അധിക തിരക്ക് ഒഴിവാക്കുന്നതിനായി എസ്‌എംവിടി ബംഗളുരുവിനും ഭുവനേശ്വറിനും ഇടയിൽ പ്രത്യേക അൺറിസർവഡ് ട്രെയിൻ സർവീസ് നടത്തും.
ട്രെയിൻ നമ്പർ 06287 നവംബർ 10 ന് പുലർച്ചെ 4 ന് SMVT ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് നവംബർ 11 ന് രാവിലെ 6.30 ന് ഭുവനേശ്വറിലെത്തും.
മടക്ക ദിശയിൽ, ട്രെയിൻ നമ്പർ 06288 നവംബർ 11 ന് രാവിലെ 8.15 ന് ഭുവനേശ്വറിൽ നിന്ന് പുറപ്പെട്ട് നവംബർ 12 ന് രാവിലെ 10 ന് SMVT ബെംഗളൂരുവിൽ എത്തിച്ചേരും.
കെആർ പുരം, ബംഗാർപേട്ട്, ജോലാർപേട്ട, കാട്പാടി, റെനിഗുണ്ട, ഗുഡൂർ, വിജയവാഡ, രാജമുണ്ട്രി, പെൻഡുർത്തി, കോട്ടവലസ, വിജയനഗരം, ശ്രീകാകുളം, പാലാസ, ബ്രഹ്മപൂർ, ഛത്രപൂർ, ഖുർദാ റോഡ്, ഭുവനേശ്വർ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും.
ഇതിൽ 21 ജനറൽ സെക്കൻഡ് ക്ലാസും വികലാംഗർക്കായി രണ്ട് രണ്ടാം ക്ലാസ് സിറ്റിംഗ് ലഗേജ് വാനുകളും, ഉണ്ടായിരിക്കുമെന്ന് റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.