Read Time:46 Second
ബെംഗളുരു: അമ്മയെ മർദ്ദിച്ച അച്ഛനെ യുവാവ് കൊലപ്പെടുത്തി.
ദേവരഭൂപുര ഗ്രാമത്തിൽ നിന്നുള്ള ബണ്ടി തിമ്മണ്ണയാണ് മരിച്ചത്.
മകൻ ഷീലവന്തയെ പോലീസ് അറസ്റ്റ് ചെയ്തു. തിമ്മണ്ണയും ഭാര്യയും ഷീലവന്തയുടെ കുടുംബത്തിനൊപ്പമാണ് താമസിച്ചിരുന്നത്.
തിമ്മണ്ണ ഭാര്യയെ നിരന്തരം മർദ്ദിച്ചിരുന്നു.
ഷീലവന്ത ഇത് ചോദ്യം ചെയ്തു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ ഷീലവന്ത കല്ലു കൊണ്ട് തലയ്ക്കു അടിച്ച് തിമ്മണ്ണയെ കൊലപ്പെടുത്തുകയായിരുന്നു.