Read Time:40 Second
ബെംഗളൂരു : വടക്കൻ കർണാടകത്തിലെ ബീദറിൽ രണ്ടുതവണ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്.
റിക്ടർ സ്കെയിലിൽ 1.9, 2.1 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സംസ്ഥാന പ്രകൃതിദുരന്തനിവാരണകേന്ദ്രം അറിയിച്ചു.
തീവ്രത കുറവായിരുന്നെങ്കിലും പ്രഭവകേന്ദ്രത്തിൽ നിന്ന് 30 കിലോമീറ്റർ അകലെവരെ ചലനം അനുഭവപ്പെട്ടിരിക്കാമെന്നും അധികൃതർ പറഞ്ഞു.
ഹംനാബാദാണ് പ്രഭവകേന്ദ്രം.