ബെംഗളൂരു: ലിവിങ് ടുഗദർ ദമ്പതികൾ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി ആത്മഹത്യാ ചെയ്തു.
ലിവിങ് ടുഗദർ പങ്കാളിയായ പെൺകുട്ടിയുടെ ഭർത്താവ് ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞതിനെ തുടർന്നാണ് ലിവിങ് ടുഗദർ ദമ്പതികൾ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി ആത്മഹത്യാ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം.
പശ്ചിമ ബംഗാൾ സ്വദേശിയായ സൗമിനി ദാസ് (20) കഴിഞ്ഞ രണ്ട് മാസമായി കോതനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ദൊഡ്ഡഗുബിയിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽ കേരളത്തിൽ നിന്നുള്ള അഭിൽ എബ്രഹാമിനൊപ്പം (29) താമസിച്ചു വരികയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.40 ഓടെയാണ് സൗമിനിയും എബ്രഹാമും പരസ്പരം പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
അയൽവാസികൾ വീടുകയറി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
അവർ തീ അണയ്ക്കുന്നതിന് മുമ്പ് സൗമിനി മരിച്ചു, എബ്രഹാം വിക്ടോറിയ ആശുപത്രിയിൽ എത്തിക്കുന്ന യാത്ര മധ്യയെയും മരിച്ചു.
സൗമിനി പശ്ചിമ ബംഗാളിൽ മറ്റൊരാളെ വിവാഹം കഴിച്ച ശേഷം ബംഗളൂരുവിലെ സ്വകാര്യ കോളേജിൽ നഴ്‌സിംഗ് പഠിക്കാൻ എത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
കുറച്ച് മാസങ്ങൾക്ക് മുമ്പാണ് നഴ്‌സിങ്ങിന് പഠിക്കുകയായിരുന്ന സൗമിനി നഴ്‌സിംഗ് ഹോമിൽ ജോലി ചെയ്യുന്ന അഭിൽ എബ്രഹാമിനെ പരിചയപ്പെടുകയും ഇരുവരും പ്രണയത്തിലാവുകയും ചെയ്തത്.
തുടർന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ദൊഡ്ഡഗുബിയിലെ ഫ്ലാറ്റിൽ താമസിക്കുകയും ചെയ്തു.
ഞായറാഴ്ച ഉച്ചയ്ക്ക് ഭർത്താവിൽ നിന്ന് ഫോൺ വന്നതിന് ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്.
അസ്വാഭാവിക മരണമാണെന്ന് ചൂണ്ടിക്കാട്ടി കോതനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.