Read Time:1 Minute, 19 Second
തൃശൂർ: കുന്നംകുളം മലങ്കര ആശുപത്രിയില്‍ മൂന്നര വയസ്സുകാരൻ മരിച്ചു.
കെവിൻ – ഫെല്‍ജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്.
തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയാണ് ആരോണ്‍.
അതേസമയം, ചികിത്സാ പിഴവെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.
ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
റൂട്ട് കനാല്‍ സര്‍ജറിക്കായാണ് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
തുടര്‍ന്ന് ഇന്ന് രാവിലെ 6 മണിയോടെ കുട്ടിയെ സര്‍ജറിക്കായി കൊണ്ടുപോയി.
പതിനൊന്നരയോടെ ബന്ധുക്കള്‍ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ അതിന് തയാറായില്ല.
പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.
ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു.