ദീപാവലിയുടെ മറവിൽ സ്വകാര്യ ബസുകളുടെ പകൽക്കൊള്ള; ടിക്കറ്റ് നിരക്ക്‌ മൂന്നിരട്ടി

0 0
Read Time:2 Minute, 18 Second

ബെംഗളൂരു: ദീപാവലി തിരക്കിന്റെ മറവിൽ സ്വകാര്യ ബസുകളുടെ പകൽക്കൊള്ള.

ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വർധിപ്പിച്ചതായാണ് റിപ്പോർട്ട്.

എല്ലാ വർഷത്തേയും പോലെ സ്വകാര്യ ബസുടമകൾ ഇത്തവണയും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുകയാണ്.

യാത്രാനിരക്ക് ഇരട്ടിയാക്കിയതിനാൽ സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ പണം നൽകേണ്ടിവരുമെന്ന് യാത്രക്കാർ പറയുന്നു.

ബെംഗളൂരു, മൈസൂരു തുടങ്ങിയ വലിയ നഗരങ്ങളിൽ നിന്ന് ആളുകൾ ദീപാവലിക്ക് വേണ്ടിയുള്ള ആഘോഷങ്ങൾക്കായി കേരളം ഉൾപ്പെടെ സ്വന്തം സ്ഥലങ്ങളിലേക്ക് പോകുന്നു.

ഇതോടെയാണ് ബസ് ടിക്കറ്റിന്റെ ആവശ്യവും വർധിച്ചത്.

കേരളത്തിലേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപനം വൈകുന്നതാണ് സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ കൂടാൻ കാരണമായത്.

തിരുവനന്തപുരം, എറണാകുളം നഗരത്തിലേക്ക് 10 എസി ആക്‌സിൽ സ്ലീപ്പറിൽ 3700-4000 രൂപ വരെയാണ് നിരക്ക് ഈടാക്കുന്നത്. 

10,11,12 തീയതികളിൽ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വന്ദേഭാരത് സ്പെഷൽ എക്‌സ്‌പ്രസ് ഓടിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവെ നേരത്തെ തീരുമാനിച്ചിരുന്നു.

എന്നാൽ ഇതുവരെ റിസർവേഷൻ നടപടികൾ ആരംഭിച്ചിട്ടില്ല.

സർവ്വീസിനുള്ള നിർമ്മാണ ബോർഡിന്റെ അനുമതി വൈകുന്നതാണ് കാരണം.

കേരള, കർണാടക ആർടിസികൾ പ്രഖ്യാപിച്ച ദീപാവലി സ്‌പെഷൽ ബസുകളിലെ ടിക്കറ്റുകൾ ലഭ്യമല്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.

9 ആം തീയ്യതി മുതൽ 11 ആം തീയ്യതി വരെ ദിവസേന 15 സ്പെഷൽ ബസുകളാണ് കെഎസ്ആർടിസി അനുവദിച്ചിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts