ബെംഗളൂരു: തുംകൂർ താലൂക്കിലെ ചിക്കബെല്ലവി ഗ്രാമത്തിൽ ചൊവ്വാഴ്ച പുലിയുടെ ആക്രമണത്തിൽ നിന്ന് പിതാവ് മകളെ രക്ഷിച്ചു.
7 വയസുകാരിയായ പെൺകുട്ടിയാണ് പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
പെൺകുട്ടിയെ ആക്രമിച്ച് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ പിതാവ് പുലിയെ രാകേഷ് തുരത്തി ഓടിക്കുകയായിരുന്നു.
വൈകിട്ട് വീടിന് മുന്നിൽ രാകേഷിന്റെയും ഹർഷിതയുടെയും മകൾ കളിക്കുകയായിരുന്നു.
ഈ സമയം പുള്ളിപ്പുലി പെട്ടെന്ന് മകളെ അക്രമിക്കുന്നതാണ് രാകേഷ് കണ്ടെത്.
അവിടെയുണ്ടായിരുന്ന രാകേഷ് ഉച്ചത്തിൽ നിലവിളിക്കുകയും വടി കൊണ്ട് കുത്തി പുള്ളിപുളിക്ക് എതിരായി പ്രതിരോധം തീർക്കുകയും ചെയ്തു.
തുടർന്ന് കുഞ്ഞിനെ ഉപേക്ഷിച്ച് പുലി സ്ഥലം വിട്ടു. പുലിയുടെ ആക്രണത്തിൽ പെൺകുട്ടിയുടെ കാലുകൾക്ക് പരിക്കേറ്റു, ചികിത്സയ്ക്കായി സർക്കാർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബെല്ലാവി പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.