Read Time:43 Second
ബെംഗളൂരു : അപാർട്ട്മെൻറിന്റെ എട്ടാം നിലയിൽ നിന്ന് തെന്നിവീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം.
കെ.ക്രിതികയുടെ മകൾ പ്രജ്ന(13)യാണ് മരിച്ചത്. മണിപ്പാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹെർഗയിലെ സരളെബെട്ടുവിലെ ഫ്ലാറ്റിലാണ് അപകടം നടന്നത്.
എട്ടാം നിലയിലേക്ക് പോയ പെൺകുട്ടി അവിടെ നിന്ന് കാൽ വഴുതി വീഴുകയായിരുന്നു.
ഉടൻ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.