ബെംഗളൂരു : മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയുമായ സംസ്ഥാനത്തു നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവ് സദാനന്ദ ഗൗഡ വിരമിച്ചു.
ഇന്ന് ഹാസനിൽ വച്ച് പത്രപ്രവർത്തകരോട് പ്രതികരിക്കവെയാണ് ഗൗഡ ഇക്കാര്യം അറിയിച്ചത്.
” ഞാൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുകയാണ്, എൻ്റെ പാർട്ടി എനിക്ക് നിരവധി അവസരങ്ങൾ തന്നു, യെദിയൂരപ്പ കഴിഞ്ഞാൽ സംസ്ഥാനത്ത് പാർട്ടി ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകിയത് തനിക്കാണ് “ഗൗഡ കൂട്ടിച്ചേർത്തു.
യെദിയൂരപ്പക്ക് ശേഷം കർണാടക മുഖ്യമന്ത്രിയായ സദാനന്ദ ഗൗഡ ആദ്യ മോഡി മന്ത്രി സഭയിലും അംഗമായിരുന്നു,
സംസ്ഥാന ബിജെപിയുടെ സൗമ്യമുഖമായ സദാനന്ദ ഗൗഡ, പാർട്ടിയിലെ പ്രധാന വൊക്കലിഗ നേതാവ് ആണ്.
സംസ്ഥാന നേതാക്കളെ കണക്കിലെടുക്കാതെ ജെ.ഡി.എസുമായി കേന്ദ്ര നേതൃത്വം ഉണ്ടാക്കിയ ബാന്ധവത്തെ സദാനന്ദ ഗൗഡ പരസ്യമായി എതിർത്തിരുന്നു.
മലനാടിൽ നിന്നുള്ള സദാനന്ദ ഗൗഡ ഒരു വിധം നന്നായി മലയാളം സംസാരിക്കും.