Read Time:1 Minute, 9 Second
ബെംഗളൂരു: കോറൽ ക്രീസെൻഡോ എന്ന പേരിൽ ബംഗളുരു വൈറ്റ് ഫീൽഡിലെ സേക്രട്ട് ഹാർട്ട് ചർച്ച് മെഗാ കരോൾ സംഘടിപ്പിക്കും.
ഈ വരുന്ന ഡിസംബർ 9-നു ശനിയാഴ്ച 5 മണിക്ക് ആണ് മെഗാ കരോൾ സംഘടിപ്പിച്ചിരിക്കുന്നത്.
എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ , വൈറ്റ് ഫീൽഡിൽ വെച്ചാണ് ഈ മെഗാ കരോൾമൽസരം നടത്തുന്നത്.
സംഗീത ലോകത്തെ പ്രഗത്ഭരായ വ്യക്തികളാണ് കരോൾ ഗാന പരിപാടിയിലെ ജേതാക്കളെ തിരഞ്ഞെടുക്കുക.
സ്നേഹത്തിന്റെയും, ആഹ്ലാദത്തിന്റെയും, മാസ്മരിക സംഗീതത്തിന്റെയും ഈ ഉത്സവാന്തരീക്ഷത്തിലേക്ക് ജാതി മത ഭേദമന്യേ എല്ലാവരേയും ക്ഷണിക്കുന്നതായി പള്ളി വികാരി ഫാദർ മാർട്ടിൻ തട്ടാപറമ്പിൽ, ട്രസ്റ്റിമാരായ റിൻസോ, വിനോദ്, ടോം എന്നിവർ അറിയിച്ചു.