Read Time:1 Minute, 11 Second
തിരുവനന്തപുരം: കണ്ണട വിവാദത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്.ബിന്ദു.
ഒരു വനിതാ മന്ത്രിയെന്ന നിലയില്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം തനിക്കെതിരെയുണ്ടാകുന്നുവെന്ന് ആര്.ബിന്ദു പറഞ്ഞു.
കണ്ണട വാങ്ങുന്നിന് ചെലവാക്കിയ പണം തിരികെ വാങ്ങുന്നത് ചട്ടപ്രകാരമുള്ള കാര്യമാണെന്നും അതൊരു മഹാഅപരാധമായി ചിലര്‍ വ്യാഖ്യാനിക്കുകയാണെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് എം.എൽ.എ എല്‍ദോസ് കുന്നപ്പിള്ളി ഇതേ വിഷയം ചൂണ്ടിക്കാട്ടി 35,842 രൂപ കെെപ്പറ്റിയിട്ടുണ്ട്. ടി.ജെ. വിനോദ് 31,600 രൂപയും വാങ്ങിയിട്ടുണ്ട്’ എന്നും മന്ത്രി പറഞ്ഞു.