Read Time:1 Minute, 2 Second
ബെംഗളൂരു: കലാശിപാളയയിൽ റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ മലയാളിയെ ആശുപത്രിയിലേക്ക് മാറ്റി.
എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ കഴിയാതെ മൂന്നുദിവസമായി റോഡരികിൽ കിടക്കുകയായിരുന്നു ഇദ്ദേഹം.
തിരുവനന്തപുരം കവടിയാർ സ്വദേശിയാണെന്നും കുട്ടി എന്നാണ് പേരെന്നും പിതാവിന്റെ പേര് കൃഷ്ണൻ കുട്ടിയെന്നാണെന്നും അറിയിച്ചിട്ടുണ്ട്.
50 വയസ് പ്രായം വരും. ഇയാളെ നിലവിൽ കലശപാളയ സിറ്റിസൺ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
എന്നാൽ ഫോൺ നമ്പറോ വിലാസമോ ഓർത്തെടുക്കാൻ കഴിയുന്നില്ല. ബന്ധുക്കളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക1; 9071120120