0
0
Read Time:1 Minute, 16 Second
മലപ്പുറം: ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണിക്ക് ദാരുണാന്ത്യം.
അപകടത്തിൽ പ്രിജി (31) ആണ് മരിച്ചത്. ഭർത്താവ് സുജീഷിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു പ്രിജി.
ചന്തക്കുന്ന് യു.പി സ്കൂളിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്രിജി ലോറിക്ക് അടിയിലേക്ക് വീണുപോയി.
അപകടത്തിൽ സാരമായി പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്.
സുജീഷിന് കാര്യമായി പരിക്കേറ്റിട്ടില്ല. പ്രിജിയുടെ മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.