കാന്‍പൂര്‍: വീടിന് പുറത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ.
ബുധനാഴ്ച രാത്രിയിൽ ഉത്തര്‍പ്രദേശില ഔറയ്യ ജില്ലയിലാണ് ഈ ദാരുണാമായ സംഭവം. വീട് കയറി ഗ്രാമത്തലവന്റെ മകനും സഹായികളും ചേര്‍ന്ന് നടത്തിയ ആക്രമണത്തിലാണ് വയോധിക കൊലപ്പെട്ടത്.
പ്രതിയായ മോഹിത് സിങ് അയല്‍വാസി ഉദയ് വീറിന്റെ വീടിന് മുന്നിലെ അഴുക്കുചാലില്‍ മൂത്രമൊഴിച്ചത് വയോധിക എതിര്‍ത്തിരുന്നു.
തുടര്‍ന്ന് പ്രകേപിതനായ മോഹിത് ഉദൈവീറുമായി വഴക്കിടുകയും ചെയ്തിരുന്നു.
എന്നാല്‍ കുറച്ച് സമയത്തിന് ശേഷം മോഹിതും സുഹൃത്തുക്കളും മദ്യപിച്ച് ലക്കുകെട്ട രീതിയിലെത്തിയ ഉദൈവീറിനെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ചു.
തുടര്‍ന്ന് വയോധിക വിഷയത്തില്‍ ഇടപെട്ടപ്പോള്‍ വീട്ടിലെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു.
അടിയേറ്റ വയോധിക സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആക്രമണത്തില്‍ ഉദയ്‌വീറിനും ഭാര്യ ലക്ഷ്മി ദേവിക്കും പരിക്കേറ്റു, സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ നാല് സംഘങ്ങളെ രൂപീകരിച്ചതായി എസ്പി പറഞ്ഞു.
പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും വയോധികയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായും എസ്പി പറഞ്ഞു.