ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ നാല് പേർ അജ്ഞാതന്റെ കുത്തേറ്റു മരിച്ചു

0 0
Read Time:1 Minute, 1 Second

ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ കെമ്മണ്ണുവിൽ ഒരു കുടുംബത്തിലെ നാല് പേർ അജ്ഞാതരുടെ കുത്തേറ്റ് മരിച്ചു.

മുഖംമൂടി ധരിച്ച ഒരാൾ ബലമായി വീട്ടിൽ കയറി ഹസീനയെയും (46) അവരുടെ 23, 21, 12 വയസ്സുള്ള മൂന്ന് കുട്ടികളെയും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇരയുടെ ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുകയാണ്. ഉഡുപ്പി ജില്ലാ പോലീസ് സൂപ്രണ്ട് അരുൺ കുമാർ സംഭവസ്ഥലം സന്ദർശിച്ചു.

കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts