മാസ്റ്ററിന് ശേഷം ഇളയ ദളപതി വിജയ് യെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ.
ഒക്ടോബർ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തിൽ ഉൾപ്പെടെ ഹിറ്റായി മാറിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് ആണ് ചർച്ചാവിഷയം.
തിയറ്ററുകളിൽ മികച്ച വിജയം നേടിയ ലിയോ ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്, നെറ്റ്ഫ്ലിക്സാണ് ഓൺലൈൻ സ്ട്രീമിങ് റൈറ്റ് സ്വന്തമാക്കിയത്.
നവംബർ 16 ന് ചിത്രമെത്തുമെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
നേരത്തെ നവംബർ 21 ന് നെറ്റ്ഫ്ലിക്സിൽ ചിത്രമെത്തുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.
ലിയോയിൽ പാര്ഥിപൻ എന്ന കുടുംബനാഥനെയാണ് വിജയ് അവതരിപ്പിച്ചത്. തൃഷയാണ് നായിക.
14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷയും വിജയ് യും ഒന്നിച്ച് അഭിനയിക്കുന്നത്.
അര്ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയൽ, വാസന്തി, മായ എസ് കൃഷ്ണൻ, ശാന്തി , മഡോണ സെബാസ്റ്റ്യൻ, സച്ചിൻ മണി എന്നിവരാണ് ചിത്രത്തിൽ മറ്റുകഥപാത്രങ്ങളെ അവതരിപ്പിച്ചത്.