0
0
Read Time:1 Minute, 21 Second
പാലക്കാട്: കൽപ്പാത്തിയുടെ അഗ്രഹാര വീഥികളിലൂടെ തേരുരുളാൻ ഇനി മണിക്കൂറുകൾ മാത്രം.
കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവൻ തേര്, ഗണപതി തേര്, സുബ്രമണ്യ സ്വാമി എന്നീ തേരുകൾ പ്രദിക്ഷണം തുടങ്ങുന്നതോടെ കൽപ്പാത്തിയിൽ രഥ പ്രയാണം ആരംഭിക്കും.
16-നാണ് ദേവരഥ സംഗമം നടക്കുന്നത്.തമിഴ്നാട്ടിൽ നിന്നുള്ള തച്ചുശാസ്ത്ര വിദഗ്ധരാണ് കൽപ്പാത്തി ഉൾപ്പെടെയുള്ള അഗ്രഹാരങ്ങളിൽ തേരൊരുക്കിയിട്ടുള്ളത്.
പാലക്കാട് ജില്ലയിലെ കൽപ്പാത്തി ഗ്രാമത്തിലെ ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തുന്ന ഉത്സവമാണ് കൽപ്പാത്തി രഥോത്സവം.
ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്.
പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ് (മലയാള മാസം തുലാം 28,29,30) നടക്കുക.