ചെന്നൈ: ദീപാവലി ആഘോഷങ്ങളും പെരുന്നാൾ തിരക്കും അവസാനിച്ചതോടെ, തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ടാസ്മാക്) സംസ്ഥാനത്തുടനീളം നടത്തുന്ന സർക്കാർ ഉടമസ്ഥതയിലുള്ള മദ്യവിൽപ്പനശാലകൾ വാരാന്ത്യത്തിൽ 467.63 കോടി രൂപ നേടി.
2023 നവംബർ 11 ന് ടാസ്മാക് 220.85 കോടി രൂപയുടെ മദ്യം വിറ്റു, 2023 നവംബർ 12 ന്റെ കണക്കുകൾ കൂടി കൂട്ടിയാൽ ആകെമൊത്തം 246.78 കോടി രൂപയുടെ വിൽപ്പനയാണ് നടത്തിയാട്ടുള്ളത്.
ദീപാവലി ഉത്സവത്തിന് ഒരു ദിവസം മുമ്പ് (നവംബർ 11), മധുര സോണിൽ ഒറ്റ ദിവസം (ശനിയാഴ്‌ച) 52.73 കോടി രൂപയുടെ ഏറ്റവും ഉയർന്ന വിൽപ്പന രേഖപ്പെടുത്തിയത്. ചെന്നൈ – 48.12 കോടി, കോയമ്പത്തൂർ – 40.20 കോടി, ട്രിച്ചി – 40.02 കോടി, സേലം 39.78 കോടി എന്നിങ്ങനെ 221 കോടി രൂപയുടെ മദ്യമാണ് നവംബർ 11ന് തമിഴ്‌നാട്ടിൽ വിറ്റത്.
അതേസമയം മധുരയിൽ ചെന്നൈയേക്കാൾ കുറവാണ് ടാസ്മാക് സ്റ്റോറുകൾ. ചെന്നൈയിൽ 8882 ടാസ്മാക് ഔട്ട്‌ലെറ്റുകളും മധുരയിൽ 900 ടാസ്മാക് ഔട്ട്‌ലെറ്റുകളുമുണ്ട്.
അതുപോലെ, ദീപാവലി ഉത്സവ ദിനത്തിൽ (നവംബർ 12, ഞായർ) ട്രിച്ചി സോണിൽ 55.60 കോടി രൂപയുടെ മദ്യവിൽപ്പനയാണ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്, തൊട്ടുപിന്നാലെ ചെന്നൈ – 52.98 കോടി രൂപയുടെ മദ്യ വില്പനയും രേഖപ്പെടുത്തി.
മധുര സോൺ – 51.97 കോടി, സേലം സോൺ – 46.62 കോടി, കോയമ്പത്തൂർ സോൺ – 39.61 കോടി എന്നിങ്ങനെ 246 കോടി രൂപയുടെ ലഹരിപാനീയങ്ങളാണ് അന്ന് തമിഴ്‌നാട്ടിൽ വിറ്റത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ദീപാവലിയുടെ തലേന്ന് മദ്യവിൽപ്പനയിൽ നേരിയ വർധന രേഖപ്പെടുത്തിയട്ടുണ്ട്.
തമിഴ്‌നാട്ടിൽ ടാസ്മാക് വഴിയുള്ള മദ്യവിൽപ്പന 2022ൽ 464.21 കോടി രൂപയും 2021ൽ 444.03 കോടി രൂപയുമാണ്.