Read Time:1 Minute, 25 Second
ബെംഗളൂരു: ബെലഗാവി ജില്ലയിലെ ബസവനകുടച്ചി ഗ്രാമത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു.
വീട് തകർന്ന അഭിഷേക് കൗളഗി ട്രാക്ടർ വാങ്ങാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന 4.75 ലക്ഷം രൂപയും വീട്ടിലുണ്ടായിരുന്ന നാല് ആടുകളും ചത്തു. വീട്ടിലുള്ളതെല്ലാം കത്തി നശിച്ചു ചാരമായി.
തീപിടിത്തം നടക്കുമ്പോൾ വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രണ്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. ഗ്രാമത്തിന് പുറത്തുള്ള ഒരു കൃഷിയിടത്തിലായിരുന്നു വീട്.
സംഭവത്തിൽ മലമാരുതി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിലാണ് വീട് തകർന്നതെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ തീപിടിത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, വിഷയത്തിൽ അന്വേഷണം നടക്കുകയാണ്.