Read Time:1 Minute, 7 Second
ബെംഗളൂരു: കണ്ണൂർ ചൊക്ലി സ്വദേശിയെ ബെംഗളൂരുവിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
കടുക്ക ബസാർ റഹീസ്-റസിയ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്വാനെ (19) മുരുകുണ്ട പാളയത്തെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. മയ്യിത്ത് ശിഹാബ് തങ്ങൾ സെന്ററിലെത്തിച്ച് മരണാനന്തരകർമങ്ങൾ ചെയ്ത ശേഷം സ്വദേശമായ ചൊക്ലിയിൽ കൊണ്ടുവന്ന് കണ്ണോത്തുപള്ളി ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരങ്ങൾ: റഹിയാൻ മുഹമ്മദ്, ഫാത്തിമ സുഹറ.