നഗരത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി 

0 0
Read Time:1 Minute, 26 Second

 

ബെംഗളൂരു: നഗരത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി വന്നതിനെ തുടർന്ന് സ്വകാര്യ കമ്പനിയിലെ ജീവനക്കാർ ഭീതിയിലായി.

ഒരു അജ്ഞാതൻ ഇലക്ട്രോണിക് സിറ്റി ടിസിഎസ് കമ്പനിയിൽ വിളിച്ച് ബോംബുണ്ടെന്ന് പറയുകയായിരുന്നു. ഇത് കമ്പനിയിൽ കുറച്ചു നേരം ആശങ്ക സൃഷ്ടിച്ചു.

ബി.ബ്ലോക്കിൽ ബോംബുണ്ടെന്ന് ഭീഷണികോൾ വന്നതോടെയാണ് ടിസിഎസ് കമ്പനി ജീവനക്കാർ ഭീതിയിലായത്.

ഉടൻ തന്നെ കമ്പനി പരപ്പന അഗ്രഹാര പോലീസിൽ വിവരമറിയിച്ചു. പരപ്പന അഗ്രഹാര പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

കമ്പനിയോടുള്ള വിരോധം മൂലം ഹൂബ്ലി സ്വദേശിനിയായ മുൻ ജീവനക്കാരിയാണ് കൃത്യം നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ഇത് വ്യാജ കോളാണെന്ന് കണ്ടെത്തി.

നിലവിൽ വ്യാജ ബോംബ് വിളിച്ച യുവതിയുടെ അറസ്റ്റിനായി പോലീസ് തിരച്ചിൽ നടത്തുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts