ബെംഗളൂരുവിൽ സ്വർണ വിലയിൽ വൻ വർധന; ഇതാണ് ഇന്നത്തെ നിരക്ക്

0 0
Read Time:1 Minute, 15 Second

ബെംഗളൂരു: ദീപാവലി ആഘോഷം അവസാനിച്ചിട്ടും ബെംഗളൂരുവിൽ സ്വർണവിലയിൽ വൻ വർധനവ്.

നവംബർ 14 ചൊവ്വാഴ്‌ച ദീപാവലി വാണിജ്യം നടക്കുന്നതിനാൽ വില ഉയർന്നുതന്നെയാണ് ഉണ്ടായിരുന്നത്.

എന്നാൽ, നവംബർ 15 ബുധനാഴ്ചയും നഗരത്തിൽ സ്വർണവിലയിൽ വർധനയാണ് ഉണ്ടായിരിക്കുന്നത്.

ബുധനാഴ്ച ബെംഗളൂരുവിൽ 22 കാരറ്റ് സ്വർണത്തിന് 40 രൂപയാണ് വില ഉയർന്നത്.

24 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 44 രൂപയാണ് വില ഉയർന്നിട്ടുള്ളത്.

ഇതോടെ സിലിക്കൺ സിറ്റിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5,595 രൂപയാണ് വില.

എന്നാൽ, 24 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 6,104 രൂപയാണ് വില.

ചൊവ്വാഴ്ച 22 കാരറ്റ്, 24 കാരറ്റ് സ്വർണത്തിന് യഥാക്രമം 10 രൂപയും 11 രൂപയുമാണ് കൂടിയത്.

എന്നാൽ ദീപാവലിയ്ക്ക് മുമ്പ് തുടർച്ചയായി മൂന്ന് ദിവസം വില കുറഞ്ഞിരുന്നു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts